പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞ് താരങ്ങളുടെ ബന്ധം, വിവാദം

വിജയ്‌യും തൃഷയും ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ തമിഴകത്ത് വിവാദം ഉയര്‍ത്തിയിരുന്നു. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ തൃഷ പങ്കുവച്ച ചിത്രവും ക്യാപ്ഷനുമെല്ലാം ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ഇടയ്ക്ക് ഒന്ന് ശാന്തമായെങ്കിലും വീണ്ടും ഇത് ഉയര്‍ന്നു വന്നിരിക്കുകയാണ്. ഗോവയില്‍ നടന്ന കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചാണ് വിജയ്‌യും തൃഷയും എത്തിയത്.

എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫ്‌ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറില്‍ പുറപ്പെടുന്നതുമായ ചിത്രങ്ങളും എക്‌സിലൂടെ വ്യാപകമായി പ്രചരിച്ചു. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം.

കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു. ഇതില്‍ ഒന്നാം നമ്പര്‍ യാത്രികന്‍ സി. ജോസഫ് വിജയ്യും, രണ്ടാമത്തെ യാത്രികെ തൃഷ കൃഷ്ണനുമാണ്.

ഇവരെ കൂടാതെ മറ്റ് നാല് പേര്‍ കൂടി ഈ യാത്രികരുടെ പട്ടികയിലുണ്ട്. ഇതോടെ വിജയ്ക്കും തൃഷക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അതേസമയം, ജയ്യുടെ ജന്മദിനത്തില്‍ ലിഫ്റ്റിനുള്ളില്‍ നിന്നുള്ള മിറര്‍ സെല്‍ഫി ചിത്രം പങ്കുവച്ച് ‘കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍’ എന്ന ക്യാപ്ഷനോടെ തൃഷ കുറിച്ചത് ചര്‍ച്ചയായിരുന്നു.

പിന്നാലെ ഇരുതാരങ്ങളും പലപ്പോഴും ഒരുമിച്ചാണ് എന്ന അഭ്യൂഹങ്ങളും അതിനുള്ള ചില തെളിവുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് വിദേശയാത്രകള്‍ ചെയ്യാറുണ്ടെന്ന അഭ്യൂഹങ്ങളും എത്തിയിരുന്നു. എംജിആറിന് ജയലളിത പോലെ വിജയിക്കൊപ്പം നില്‍ക്കാന്‍ തൃഷ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഗായിക സുചിത്ര രംഗത്തെത്തിയതും വിവാദദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Latest Stories

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരം! 2028 വരെ 11 ചിത്രങ്ങൾ; നൂറ് കോടി ചിത്രങ്ങൾക്കായി ഒരുങ്ങി ധനുഷ്..

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം