പേര് മാറ്റിയില്ലെങ്കില്‍ നടപടി, വിഘ്‌നേശ് ശിവന്‍ ചിത്രം വിവാദത്തില്‍; വക്കീല്‍ നോട്ടീസ് അയച്ച് എല്‍ഐസി

വിഘ്‌നേശ് ശിവന്‍ ചിത്രത്തിന്റെ പേര് വിവാദത്തില്‍. ‘എല്‍ഐസി’ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എല്‍ഐസി ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നതായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെയാണ് യഥാര്‍ത്ഥ ‘എല്‍ഐസി’ രംഗത്തെത്തിയത്.

ചിത്രത്തിന്റെ ടൈറ്റില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ലെഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എല്‍ഐസി അയച്ച നോട്ടീസില്‍ പറയുന്നുണ്ട്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്കും വിഘ്‌നേശ് ശിവനുമാണ് എല്‍ഐസി നോട്ടീസ് അയച്ചത്. അതേസമയം, പ്രദീപ് രംഗനാഥിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് എല്‍ഐസി. കൃതി ഷെട്ടി, എസ്ജെ സൂര്യ, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, ‘കാതുവക്കുല രണ്ട് കാതല്‍’ എന്ന ചിത്രത്തിന് ശേഷം അജിത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനായിരുന്നു വിഘ്‌നേശ് ഒരുങ്ങിയിരുന്നതെങ്കിലും സിനിമ നടന്നില്ല. വിഘ്‌നേശിനെ ചിത്രത്തില്‍ നിന്നും മാറ്റുകയും പകരം മഗിഴ് തിരുമേനി അജിത്ത് ചിത്രത്തില്‍ എത്തുകയും ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ