'കേസ് കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്'; വിധു വിന്‍സെന്റിന്റെ റോഡ് മൂവി 'വൈറല്‍ സെബി', ട്രെയ്‌ലര്‍

വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ‘വൈറല്‍ സെബി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജ് വഴി ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. നല്ലൊരു റോഡ് മൂവി ആയിരിക്കും സിനിമാ പ്രേമികളെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

ഒരു യൂട്യൂബര്‍ ആയ ടാക്‌സി ഡ്രൈവര്‍ സെബിയുടെയും നാട്ടില്‍ പഠിക്കാന്‍ വരുന്ന വിദേശി പെണ്‍കുട്ടി അഫ്രയുടെയും ജീവിതത്തില്‍ നടക്കുന്ന വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റര്‍: ക്രിസ്റ്റി സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍: സന്ദീപ് കുറിശ്ശേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ജെക്‌സണ്‍ ആന്റണി.

സംഗീതം: വര്‍ക്കി, ആര്‍ട്ട്: അരുണ്‍ ജോസ്, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച്, സൗണ്ട് മിക്‌സിങ്: ആശിഷ് ഇല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, ഫിനാന്‍സ്ി കണ്‍ട്രോളര്‍: ഷിജോ ഡോമിനിക്, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, പി.ആര്‍.ഓ: പി.ശിവപ്രസാദ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്