ചിരിയും ചിന്ത ലവലേശമില്ലാത്ത വര്‍ത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്; റിമി ടോമിക്ക് ജന്മദിനാശംസകളുമായി വിധു പ്രതാപ്

മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും. 37ാം ജന്മദിനമാണ് റിമി ടോമി ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്‌നേഹം എന്നാണ് ഗായകന്‍ വിധു പ്രതാപ് റിമിക്കും ഭാര്യയ്ക്കും ഒപ്പമുള്ള സെല്‍ഫി പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

“”മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്‌നേഹം. ചിരിച്ചും ചിരിപ്പിച്ചും ചിന്ത ലവലേശമില്ലാത്ത വാര്‍ത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്! ഇനിയൊന്നും നോക്കണ്ടാ… മുന്നോട്ടും അടിച്ച് പൊളിച്ചങ്ങു പോയേക്ക്! ജന്മദിനാശംസകള്‍ റിമി”” എന്നാണ് വിധു പ്രതാപ് കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CFbE5bupuT9/?utm_source=ig_embed

നടിയും റിമിയുടെ സഹോദരന്റെ ഭാര്യയുമായി മുക്തയും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നെത്തി. വിവേക് ഗോപന്‍, സുചിത്ര മോഹന്‍ തുടങ്ങിയ താരങ്ങളും റിമിക്ക് ജന്മദിനാശംസകള്‍ അറിയിച്ചിട്ടുണ്ട്. ഗായിക എന്നതിനൊപ്പം നടി, അവതാരക, വ്‌ളോഗര്‍ എന്ന നിലകളിലും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് റിമി.

റിമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. മോഡേണ്‍ ദാവണിയും ലോംഗ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ പക്ഷം. കഠിനാദ്ധ്വാനം ചെയ്താണ് പഴയ ലുക്കില്‍ നിന്നും ശരീരഭാരം കുറച്ച് എത്തിയത്. സ്ലിം ബ്യൂട്ടി ആയി മാറിയതിന്റെ രഹസ്യവും റിമി പങ്കുവെച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ