റൊമാന്റിക് ലുക്കിൽ അജിത്തും തൃഷയും; 'വിടാമുയർച്ചി' പുത്തൻ അപ്ഡേറ്റ്

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയർച്ചി’ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. നായികയായെത്തുന്ന തൃഷയും അജിത്തുമുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

സാൾട്ട് ആന്റ് പെപ്പെർ ലുക്കിൽ നിന്നും വ്യത്യസ്തമായി വിന്റേജ് ലുക്കിലാണ് പോസ്റ്ററിൽ അജിത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബ്ബാസ്ക്കരൻ അല്ലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ- ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനത്തോടെ  തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഓം പ്രകാശ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, പിആർഒ ശബരി.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ