കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു; 'വെയില്‍' ചിത്രീകരണം പൂര്‍ത്തിയായി

വിവാദങ്ങള്‍ക്ക് ഒടുവില്‍ ഷെയ്ന്‍ നിഗം ചിത്രം “വെയില്‍”ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മ്മാതാവ് ജോബി ജോര്‍ജാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

“”ഇന്ന് വെയില്‍ പൂര്‍ണമായും ചിത്രീകരണം തീര്‍ന്നു.. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി.. ഈ വെയില്‍ പൂര്‍ണ്ണശോഭയില്‍ തെളിയും നിങ്ങള്‍ക്കു മുന്‍പില്‍ ഉടന്‍”” എന്നാണ് ജോബി ജോര്‍ജ് ഷെയ്‌നിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശരത് മേനോന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം.

https://www.facebook.com/joby.george.773/posts/10159958493943098

ഈ സിനിമയുമായി ബന്ധപ്പെട്ട് ജോബി ജോര്‍ജും ഷെയ്‌നും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. താരസംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തര്‍ക്കം പരിഹരിക്കുകയും ബാന്‍ നീക്കിയതും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ