മാമാങ്കത്തിന് ശേഷം ഹോളിവുഡ് ചിത്രവുമായി വേണു കുന്നപ്പിള്ളി; 'ആഫ്റ്റര്‍ മിഡ്‌നൈറ്റ്' ഫെബ്രുവരിയിലെത്തും

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച മാമാങ്കം വമ്പന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. തിരുനാവായ മണപ്പുറത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു അനുഷ്ടാനമെന്നോണം ആചരിച്ചുപോന്നിരുന്ന മാമാങ്കവും അതിന്റെ ഉള്ളറകളും ഇതിവൃത്തമായ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായത്തിയത്. ഇപ്പോഴിതാ മാമാങ്കത്തിന് ശേഷം ഹോളിവുഡ് ചിത്രവുമായാണ് വേണു കുന്നപ്പിള്ളിയുടെ രണ്ടാം വരവ്.

“ആഫ്റ്റര്‍ മിഡ്‌നൈറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും. കാവ്യ ഫിലിംസിന്റെ ബാനറില്‍ മാമാങ്കത്തിന് മുന്നേ നിര്‍മ്മിച്ച ചിത്രമാണ് ഇത്. നിര്‍മാതാവിനെ ഒരുഘട്ടത്തിലും പരീക്ഷിക്കുന്ന രീതിയല്ല ഹോളിവുഡിലേത് എന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്. കൃത്യമായ ആസൂത്രണത്തില്‍ പറയുന്ന ദിവസം തന്നെ ചിത്രത്തിന്റെ ജോലികള്‍ അണിയറ പ്രവര്‍ത്തകര്‍ തീര്‍ക്കുമെന്നും വേണു പറയുന്നു.

വമ്പന്‍ ബജറ്റിലൊരുങ്ങിയ മാമാങ്കം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ആദ്യ ദിനം തന്നെ ചിത്രം 23 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രം നാലാം ദിനം 60 കോടി നേട്ടത്തിലെത്തിയിരുന്നു. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ