റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വീണ്ടും തെലുങ്കിലേക്ക്..; 'ലക്കി ഭാസ്‌കര്‍' ആയി ദുല്‍ഖര്‍ എത്തും

സൂപ്പര്‍ ഹിറ്റ് ചിത്രം ‘സീതാരാമ’ത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 37-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ പിറന്നാള്‍ സമ്മാനമായാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ലക്കി ഭാസ്‌കര്‍ എത്തുന്നത്. ‘വാത്തി’ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളില്‍ ആണ് ലക്കി ഭാസ്‌കറിന്റെ നിര്‍മ്മാണം.

ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വാത്തിക്ക് വേണ്ടി ചാര്‍ട്ട്ബസ്റ്റര്‍ ആല്‍ബം ഒരുക്കിയ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍. കൂടുതല്‍ വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കും.

അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ഒരുക്കുന്ന സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി.

അദ്ദേഹത്തിന്റെ മകനൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരും സിനിമാപ്രേമികളും ഒരു പോലെയാണ് ഏറ്റെടുത്തത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി