പ്രണയിച്ച് അക്ഷയ്‌യും നൂറിനും; 'വെള്ളേപ്പം' മോഷന്‍ പോസ്റ്റര്‍

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരിഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന “വെള്ളേപ്പം” സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ബറോക് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, റോമ, ശ്രീജിത് രവി, കൈലാഷ്, വൈശാഖ് രാജന്‍, ഫായിമം, സാജിദ് യഹിയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും ഫാന്റസിയുടെയും കഥയാണ് ചിത്രം പറയുന്നത്.

https://www.facebook.com/praveen.rajmovietoday/posts/10158537087008609

നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകന്‍ എസ്. പി വെങ്കിടേഷ് മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ജോബ് കുര്യന്‍, ഹരിശങ്കര്‍, ഫ്രാങ്കോ, ഹരിത ഹരീഷ്, എമ എഡ്വിന്‍ തുടങ്ങിയവരാണ് ഗായകര്‍.

ജീവന്‍ ലാല്‍ ആണ് ചിത്രത്തിന് കഥ, തിരക്കഥ ഒരുക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണവും രഞ്ജിത് ടച്‌റിവര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫിബിന്‍ അങ്കമാലി. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ഗൗതം കൃഷ്ണ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ