പട്ടേലരും ബെല്ലാരി രാജയുമായി മഞ്ജു, തൊമ്മിയും ചാമിയാരുമായി സൗബിനും; മമ്മൂട്ടിക്ക് വേറിട്ട പിറന്നാള്‍ സമ്മാനം ഒരുക്കി 'വെള്ളരിക്കാപട്ടണം' ടീം

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ‘വെള്ളരിക്കാപട്ടണം’ ടീം ഒരുക്കിയ വേറിട്ട മോഷന്‍ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും മമ്മൂട്ടിയുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ക്കൊത്ത് അണിനിരക്കുന്ന മോഷന്‍ പോസ്റ്ററാണ് ഒരുക്കിയത്.

ഒരു വടക്കന്‍വീരഗാഥ, വിധേയന്‍, അമരം, രാജമാണിക്യം എന്നീ ചിത്രത്തിലെ രംഗങ്ങളാണ് മോഷന്‍ പോസ്റ്ററിലുള്ളത്. ചന്തുവായും, പട്ടേലരായും, അച്ചൂട്ടിയായും, ബെല്ലാരി രാജയായും മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ആരോമലുണ്ണി, തൊമ്മി, രാഘവന്‍, ചാമിയാര്‍ എന്നീ കഥാപാത്രങ്ങളായാണ് സൗബിന്‍ പോസ്റ്ററിലുള്ളത്. പ്രെയ്സ് ദി ലോഡ് എന്ന സിനിമയില്‍ നിന്നുള്ള ഡയലോഗുമുണ്ട്. പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള സംഭാഷണങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

‘കേരളം ലോകസിനിമയ്ക്ക് നല്കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് മമ്മൂക്ക. അഭിനയത്തില്‍ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുന്ന ഈ സമയത്തുവരുന്ന പിറന്നാളിന് പ്രത്യേകതയുണ്ട്. മമ്മൂക്കയോടുള്ള ആദരവ് എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കും എന്ന ആലോചനയില്‍ പിറന്നതാണിത്’ എന്നാണ് വെള്ളരിക്കാപട്ടണത്തിന്റെ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ പറയുന്നത്.

‘മമ്മൂക്കയുടെ സിനിമകളില്‍ നിന്ന് നാലെണ്ണം തിരഞ്ഞെടുക്കുക എന്നത് അസാദ്ധ്യമായ കാര്യമാണ്. എങ്കിലും പ്രേക്ഷകപ്രീതി നേടിയതും ഞങ്ങളുടെ സിനിമയുടെ ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായതില്‍ നിന്ന് നാലെണ്ണം മാത്രം ഉപയോഗിക്കുകയായിരുന്നു. ഡ്യുവല്‍ എന്ന ആശയമായിരുന്നു മാനദണ്ഡം’ എന്നും മഹേഷ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നീണ്ടുപോയ വെള്ളരിക്കാപട്ടണത്തിന്റെ ചിത്രീകരണം മഞ്ജുവും സൗബിനും ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തുടങ്ങും. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. എ.ആര്‍ റഹ്‌മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. അനില്‍ കപൂര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തു. വാര്‍ത്ത പ്രചരണം-എസ് ദിനേശ്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും