'പരാതി കിട്ടിയാൽ മാത്രമേ ഇടപെടാനാകൂ' വാസന്തി സിനിമാവിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘വാസന്തി’ ചിത്രത്തിന് നല്‍കിയത് വിവാദമായിരുന്നു . മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലാണ് റഹമാന്‍ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌കാരം ലഭിച്ചത്.  വാസന്തി ഇന്ദിരാ പാര്‍ത്ഥസാരഥിയുടെ തമിഴ് നാടകം ‘പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍’ എന്നതിന്റെ സിനിമാ രൂപമാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

എന്നാൽ  സ്വന്തം സൃഷ്ടിയാണെന്ന റഹ്‍മാൻ ബ്രദേഴ്‍സ് സത്യവാങ്മൂലം നൽകിയിരുന്നുവെന്നും നാടകവുമായുള്ള സാമ്യം  ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് ജൂറിയുടെയും ചലച്ചിത്ര അക്കാദമിയുടെയും വിശദീകരണം. പരാതി കിട്ടിയാൽ മാത്രമേ ഇടപെടാനാകൂ  എന്നും അക്കാദമി ചെയർമാൻ പ്രതികരിച്ചു.

മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വാഭാവ നടി എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ഇത്തവണ വാസന്തിക്ക് ലഭിച്ചത്. സ്വാസികയാണ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയത്. നടന്‍ സിജു വിത്സന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര