വിജയുടെ കരിയറിലെ ഏറ്റവും വലിയ വിജയം, തിളങ്ങി വാരിസ്

ജനുവരി 11ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമായിരുന്നു ‘വാരിസ്’. ഇപ്പോഴിതാ ഒരു മാസത്തിനകം ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ ് ചിത്രം. ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നതനുസരിച്ച് വാരിസ് നിലവില്‍ 310 കോടിയിലേറെ നേടിയിട്ടുണ്ട്.

പുറത്തുവരുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ചിത്രം. നിലവില്‍ ഒരു വിജയ് ചിത്രത്തിന്റെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ‘ബിഗിലി’ന്റെ പേരിലായിരുന്നു. 305 കോടിയായിരുന്നു ‘ബിഗിലി’ന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഇത്തവണ പൊങ്കല്‍ റിലീസ് ആയി എത്തിയ അജിത്ത് ചിത്രം ‘തുനിവി’ന്റെ ഒപ്പം ആയിരുന്നു ചിത്രം റിലീസ്. ഇതില്‍ ‘തുനിവി’നേക്കാള്‍ കളക്ഷന്‍ നേടിയത് ‘വാരിസ്’ ആയിരുന്നു. രണ്ട് സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൊങ്കലിന് ഒരുമിച്ചെത്തി എന്നത് ഒരു പ്രത്യേകത ആയിരുന്നു.

വംശി പൈഡപ്പിള്ളി സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഫെബ്രുവരി 22 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍