കേരളം കത്തിക്കുമോ ഗയ്‌സ്? 'വാന്‍ 777' വരുന്നു; സിനിമയുമായി ഇ ബുള്‍ജെറ്റ്

യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ചര്‍ച്ചയാകുന്നു. ‘വാന്‍ 777’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും റമീസ് തന്നെയാണ്.

കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ സഹോദരങ്ങളീയ എബിനും ലിബിനും ശ്രദ്ധ നേടുന്നത് രൂപമാറ്റം ചെയ്ത ഇവരുടെ വാന്‍ എംവിഡി പിടികൂടിയതോടെയാണ്. ടെമ്പോ ട്രാവലര്‍ കാരവന്‍ സ്വന്തമാക്കി ഇവര്‍ യാത്രകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ നടത്തിയതോടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

തുടര്‍ന്ന് ഇവര്‍ കണ്ണൂര്‍ എംവിഡി ഓഫീസിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവര്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍ പിടിച്ചെടുത്ത വാഹനം ഒക്ടോബര്‍ 28നാണ് ഇവര്‍ക്ക് വിട്ടുകിട്ടിയത്.

പിന്നീട് മോഡിഫിക്കേഷനുകള്‍ ഒഴിവാക്കി ഇവരുടെ നെപ്പോളിയന്‍ എന്ന വാന്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നിലവില്‍ വിദേശ യാത്രകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് തങ്ങള്‍ എന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ