ഒറ്റ രാത്രി, ആറ് ദുര്‍മരണങ്ങള്‍; വാമനന്‍ വരുന്നു; ട്രെയിലര്‍

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാമനന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്ത്. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന്‍ ബാബു ആന്റണിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നായകന്‍ ഇന്ദ്രന്‍സ്, സംവിധായകന്‍ എ. ബി ബിനില്‍, നിര്‍മ്മാതാവ് അരുണ്‍ ബാബു, ദില്‍ഷാന ദില്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സംവിധായകന്‍ ബിനില്‍ തന്നെയാണ്. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സമ അലി സഹ നിര്‍മ്മാതാവായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കരുമത്തില്‍, ബിജുകുമാര്‍ കവുകപറമ്പില്‍, സുമ മേനോന്‍ എന്നിവരാണ്. അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ് ആണ്.

എഡിറ്റര്‍- സൂരജ് അയ്യപ്പന്‍, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ബിനു മുരളി, ആര്‍ട്ട്- നിഥിന്‍ എടപ്പാള്‍, മേക്കപ്പ് – അഖില്‍ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖര്‍, പിആര്‍& മാര്‍ക്കറ്റിങ്- കണ്ടന്റ് ഫാക്ടറി, സാഗ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബര്‍ 16ന് തീയ്യേറ്ററില്‍ എത്തിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ