പേടിപ്പിക്കാന്‍ ഇന്ദ്രന്‍സ്; വാമനന്‍ നാളെ എത്തും

ഇന്ദ്രന്‍സ് നായകനായെത്തുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ വാമനന്‍ നാളെ റിലീസ് ചെയ്യും. നൂറോളം തിയേറ്ററുകളിലാണ് ചിത്രം എത്തുന്നത്. ഒരു റിസോര്‍ട്ട് മാനേജറായിട്ടാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന ചില അസാധാരണ സംഭവങ്ങളാണ് പറയുന്നത്.

പുതുതായി വാങ്ങിയ വീട്ടിലേക്ക് വാമനന്‍ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച് എ.ബി ബിനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ് ആണ്. എഡിറ്റര്‍- സൂരജ് അയ്യപ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട്- നിഥിന്‍ എടപ്പാള്‍, മേക്കപ്പ് – അഖില്‍ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖര്‍. പിആര്‍ ആന്റ് മാര്‍ക്കറ്റിങ്- കണ്‍ടന്റ് ഫാക്ടറി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ