'മൂന്ന് അടിമാത്രം ഉയരമുള്ള, ശരീരത്തിന് ഫിനിഷിംഗ് ഇല്ലാത്ത നീ..'; വല്ല്യേട്ടന്‍ പൊളിറ്റിക്കലി ഇന്‍കറക്ട്, ചര്‍ച്ചയാകുന്നു

റീ റിലീസില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടന്‍’. നവംബര്‍ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഓപ്പണിങ് ദിനത്തില്‍ 24 ലക്ഷം രൂപ തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. സഹോദരബന്ധത്തിന്റെ കഥപറഞ്ഞ വല്ല്യേട്ടന്‍ മാസ് ആക്ഷന്‍ ചിത്രം കൂടിയാണ്. എന്നാല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിലെ ചില പൊരുത്തക്കേടുകള്‍ ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.

കാലിന് സ്വാധീനക്കുറവും ഉയരക്കുറവും ഉള്ള സുധീഷ് അവതരിപ്പിച്ച മോന്‍കുട്ടന്‍ എന്ന കുഞ്ഞനിയനോട് മമ്മൂട്ടിയുടെ വല്ല്യേട്ടന്‍ കഥാപാത്രം ചോദിക്കുന്ന ചോദ്യമാണ് ചര്‍ച്ചാവിഷയം. ”സമുദ്ര നിരപ്പില്‍ നിന്ന് കേവലം 3 അടിമാത്രം ഉയരമുള്ള നീ, ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ” എന്ന ഡയലോഗ് ശരിയല്ല എന്ന വാദങ്ങളാണ് ഉയരുന്നത്.

ഒരു വല്ല്യേട്ടന് എങ്ങനെയാണ് അത് ചോദിക്കാന്‍ കഴിയുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഭിന്നശേഷിക്കാരനായ സ്വന്തം അനുജനെ അയാളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് മാസ് ആയി കാണാന്‍ കഴിയില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയാണ് എന്നാണ് ചിലരുടെ പക്ഷം.

ഇത് മാത്രമല്ല, സുധീഷിന്റെ ഏട്ടന്‍മാരില്‍ ഒരാളായ സിദ്ദിഖിന്റെ കഥാപാത്രം സുധീഷിനെ ഞൊണ്ടി എന്ന് വിളിക്കുന്നതും അരോചകമായി തോന്നുന്നതായി ചിലര്‍ എടുത്തു പറയുന്നുണ്ട്. ബോഡി ഷെയ്മിംഗിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. അതേസമയം, 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത വല്ല്യേട്ടന്‍ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് റീ റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോര്‍ കെ ദൃശ്യമികവോടെ തിയേറ്ററില്‍ എത്തിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്