ആകാംക്ഷയുണര്‍ത്തി ഷെയ്‌ന് നിഗം ചിത്രം; വലിയ പെരുന്നാള്‍ തിയേറ്ററുകളിലേക്ക്

ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ്ലൈനോടെയെത്തുന്ന ഷെയ്ന്‍ നിഗം ചിത്രം വലിയ പെരുന്നാള്‍ ഡിസംബര്‍ 20 ന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ഗാനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരിയില്‍ ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന. അന്തരിച്ചു പോയ പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്നുണ്ട്

നവാഗതനായ ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് ഡിമല്‍ ഡെന്നീസ്. ഷെയ്‌നൊപ്പം സൗബിനും ജോജു ജോര്‍ജ്ജും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹിമിക ബോസ് നായികയാവുന്ന ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ സോഷ്യല്‍ മീഡിയയിയില്‍ പുറത്തിറങ്ങിയിരുന്നു.

സംവിധായകനായ ഡിമല്‍ ഡെന്നിസും തസ്രീക് അബ്ദുല്‍ സലാമും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന.റെക്‌സ് വിജയന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. ഇതിനു വേണ്ടി സംഘട്ടനങ്ങള്‍ ഒരുക്കിയത് മാഫിയ ശശിയാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള വലിയ പെരുന്നാളിന് വേണ്ടി നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടിയെടുത്തിട്ടുള്ള നേടിയിട്ടുള്ള മുംബൈയിലെ കിങ്സ് യുണൈറ്റഡ് എന്ന ടീം ആണ്. മാജിക്ക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ