ദൈര്‍ഘ്യക്കൂടുതല്‍; വലിയ പെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്

ഷെയ്ന്‍ നിഗം നായകനായ വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്. നേരത്തെ സിനിമയുടെ മൂന്ന് മണിക്കൂറിലധികമുള്ള ദൈര്‍ഘ്യം ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുകയും പ്രേക്ഷകരില്‍ മുഷിച്ചിലുണ്ടാക്കുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സിനിമയുടെ മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ച് ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പുതിയ വേര്‍ഷനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരിക്കുന്നത്. സംവിധായകനായ സലാം ബാപ്പു റീ എഡിറ്റഡ് വേര്‍ഷനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

എറണാംകുളം പി.വി.ആറില്‍ നിന്നും ഇന്ന് വീണ്ടും ഷെയിന്‍ നിഗവും ജോജുവും പുതുമുഖങ്ങളും തകര്‍ത്തഭിനയിച്ച് നവാഗതനായ ഡിമല്‍ സംവിധാനം ചെയ്ത “വലിയപെരുനാള്‍” ഒരിക്കല്‍ കൂടി കണ്ടു, റിലീസിന്റെ ആദ്യ ദിവസം നേരത്തെ കണ്ടിരുന്നു, ആദ്യ ദിവസത്തില്‍ നിന്നും വ്യത്യസ്തമായി ട്രിം ചെയ്ത പുതിയ വേര്‍ഷനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്, ഇത് കൂടുതല്‍ ആസ്വാദകരമായി തോന്നി, ദൈര്‍ഘ്യ കൂടുതലായിരുന്നു വലിയപെരുന്നാല്‍ നേരിട്ട പ്രധാന ആക്ഷേപം ഇരുപത്തഞ്ചോളം മിനിറ്റുകള്‍ നേരത്തേതില്‍ നിന്നും കുറവ് വരുത്തിയിട്ടുണ്ട്.

ആസ്വാദനത്തിന്റെ പുതു രീതി തുറക്കുന്ന വലിയപെരുന്നാളില്‍ ഷെയിന്‍ നിഗത്തിന്റെ വേറിട്ട മുഖം കാണാം, അഭിനയത്തിലും ഡാന്‍സിലും സംഘട്ടന രംഗങ്ങളിലും ഒരുപോലെ തിളങ്ങിയിരുന്നു ഷെയിന്‍. ജോജുവിന്റെ പക്വത നിറഞ്ഞ അഭിനയം വലിയപെരുന്നാളിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നു, നായിക ഹിമിക ബോസ്, മറ്റു പുതുമുഖങ്ങളെല്ലാവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി. സൗബിന്‍, വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, ക്യാപ്റ്റന്‍ രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി, അലന്‍സിയര്‍ എന്നിവര്‍ സിനിമയുടെ പോസിറ്റീവ് ഘടകങ്ങള്‍ തന്നെയാണ്.

കൊച്ചിയില്‍ നടന്ന ഒരു സംഭവകഥക്ക് ആ റിയാലിറ്റിയോട് നീതി പുലര്‍ത്തുന്ന രീതിയില്‍ തന്നെ ഡിമല്‍ ഡെന്നിസ് വലിയപെരുന്നാല്‍ ഒരുക്കിയിരിക്കുന്നു. സുരേഷ് രാജന്‍ ക്യാമറയിലൂടെയും റെക്‌സ് വിജയന്‍ സംഗീതത്തിലൂടെയും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങിലൂടെയും ഡിമലിന് സര്‍വ്വ പിന്തുണയും വലിയപെരുന്നാല്‍ ഒരുക്കുന്നതില്‍ നല്‍കിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക