അജിത്തിന്റെ 'വലിമൈ' തിയേറ്ററുകളിലേക്ക് ; തമിഴ്നാട്ടില്‍ മാത്രം ആയിരം സ്‌ക്രീനുകള്‍

അജിത്തിന്റെ ‘വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴ്നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസാണ് വലിമൈ. ചിത്രം നാളെ തിയേറ്ററുകളിലെത്തും. കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

പ്രീ റിലീസ് ബിസിനസില്‍ മാത്രം 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചതുരംഗ വേട്ടൈ , തീരന്‍ അധികാരം ഒന്ന് , നേര്‍കൊണ്ട പാര്‍വൈ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‌സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാന്‍ ഇന്ത്യ റിലിസായിട്ടാണ് എത്തുക. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവന്‍ ശങ്കര്‍ രാജയാണ്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി