വാജ്‌പേയിയായി പങ്കജ് ത്രിപാഠി; ഫസ്റ്റ്‌ലുക്ക് എത്തി

മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് . മേം അടല്‍ ഹൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്‍ പിയുടെ ‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്‌കാരമാണ്.

പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയുടെ വേഷത്തില്‍ എത്തുന്നത്. കവി, രാഷ്ട്ര തന്ത്രജ്ഞന്‍, നേതാവ്, മനുഷ്യ സ്‌നേഹി…എന്നിങ്ങനെ ബഹുമുഖമുള്ള വാജ്‌പേയിയെ ആണ് വെള്ളിത്തിരയില്‍ കാണാനാവുക.
രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

കണ്ണൂര്‍ സ്വദേശി ഉല്ലേഖ് എന്‍.പി. രചിച്ച മൂന്ന് പുസ്തകങ്ങളില്‍ ഒന്നാണ് ‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്’. ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള ‘വാര്‍ റൂം: ദി പീപ്പിള്‍ , ടാക്റ്റിക്‌സ് ആന്‍ഡ് ടെക്‌നോളജി ബിഹൈന്‍ഡ് നരേന്ദ്ര മോഡിസ് 2014 വിന്‍’, ‘കണ്ണൂര്‍ ഇന്‍സൈഡ് ഇന്ത്യയ്‌സ് ബ്ലൂടിയേസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ് എന്നിവയാണ് മറ്റു ഗ്രന്ഥങ്ങള്‍. ‘കണ്ണൂര്‍ പ്രതികാരരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പേരില്‍ മലയാള പരിഭാഷയും വന്നിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ