വൈശാഖ്-ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടില്‍ 'ബ്രൂസ്‌ലി'യെത്തുന്നു

മല്ലുസിങ്ങിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രം ബ്രൂസ്‌ലിയുടെ പ്രഖ്യാപനം നടന്നു. കോഴിക്കോട് ഗോകുലം ഗലേറിയാ മാളിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. EVERY ACTION HAS CONSEQUENCES എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രത്തിന്റെ ഛൂട്ടിങ്ങ് നവംബർ 1 ന് ആരംഭിക്കും.

ചിത്രം ഏത് ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരിക്കുമെന്ന് വൈശാഖ് പറഞ്ഞു. എന്നും മികച്ച സിനിമകൾ നിർമ്മിക്കുകയെന്നതാണ് ഗോകുലം മൂവീസ് ലക്ഷ്യമിടുന്നതെന്ന് ടൈറ്റില്‍ ലോഞ്ച് നടത്തിക്കൊണ്ട് ഗോകുലം ഗോപാലനും കൂട്ടിച്ചേര്‍ത്തു. ബ്രൂസ്‌ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കിട പിടിക്കും വിധം ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രമായിരിക്കുമിതെതെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ വന്‍ കിട ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കി പ്രശസ്തി നേടിയ രാം ലക്ഷ്മണന്മാരാണ് ചിത്രത്തിന്റെ സംഘട്ടനം. ഉണ്ണി മുകുന്ദന് പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. മുളകുപാടം ഫിലിംസുമായി സഹകരിച്ച് നിർമ്മിക്കുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ വച്ച് ഗോകുലം ഗോപാലൻ നടത്തി.

ടോമിച്ചൻ മുളകുപാടം, ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ ,പി .വി.ഗംഗാധരൻ, മുൻ മന്ത്രി സി.കെ.നാണു, ചലച്ചിത്ര താരങ്ങളായ ദുർഗാ കൃഷ്ണ ,ചാന്ദ്നി ശ്രീധർ എന്നിവരും ഉണ്ണി മുകുന്ദൻ, വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലൻ ,ഛായാഗ്രാഹകൻ ഷാജികുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു ഷമീര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം ഷാജികുമാര്‍. കലാസംവിധാനം – ഷാജി നടുവിൽ, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റും ഡിസൈൻ-സുജിത് സുധാകർ ,കോ- പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ – വി .സി .പ്രവീൺ, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി,പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ, ഫോട്ടോ – പ്രേംലാൽ പട്ടാഴി,പി.ആര്‍.ഒ വാഴൂര്‍ ജോസ്‌. സിനിമയുടെ ഷൂട്ടിംഗ് നവംബര്‍ 1ന് ആരംഭിയ്ക്കും. മുംബൈ, പൂനെ, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി