കാഴ്ച ലഭിച്ചു എന്നുള്ള വാര്‍ത്തകള്‍ തെറ്റ്; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

തനിക്ക് കാഴ്ച്ച ലഭിച്ചു എന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. ചില മാധ്യമങ്ങള്‍ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ കൊടുത്തത്. ഇപ്പോള്‍ ഈ തെറ്റിദ്ധാരണകള്‍ നീക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിജയലക്ഷ്മി തന്റെ ഭാഗം വ്യക്തമാക്കിയത്.

‘യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല, എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. മരുന്ന് കഴിച്ച് ഡെവലപ്‌മെന്റ് ഉണ്ട്, അതായത് കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ.

ആരോ തെറ്റിധാരണയുടെ പുറത്ത് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതായിരിക്കും. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിന് ശേഷം വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരിക്കണം.’- വൈക്കം വിജയലക്ഷ്മി വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് വിജയലക്ഷ്മിയും പിതാവും കാഴ്ച ലഭിച്ചേക്കുമെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ചത്. കൂടുതല്‍ വെളിച്ചം കാണാന്‍ സാധിക്കുന്നുണ്ടെന്നും റെറ്റിനയ്ക്കാണ് പ്രശ്‌നം അത് പരിഹരിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി