ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇടം നേടി 'ഉയരെ'

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ നിന്ന് പാര്‍വതി തിരുവോത്ത് നായികയായെത്തിയ ഉയരെയും. നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ഉയരെ പരിഗണിക്കപ്പെടുക. അല്‍ജേറിയന്‍ സിനിമ എണ്‍ബൌ ലെയ്‌ല, കൊറിയന്‍ സിനിമ റൊമാംഗ്, റൊമാനിന സിനിമ മോണ്‍സ്റ്റേഴ്‌സ്, യുഎസ് സിനിമ മൈ നേയിം ഈസ് സാറ, ക്ലീയോ എന്നീ സിനിമകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുക. ഇന്ത്യയില്‍ നിന്ന് ഹെല്ലാരോ എന്ന സിനിമയും മത്സരത്തിനുണ്ട്.

പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് ഉയരെ. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വ്വതിയാണ് പ്രധാന കഥാപാത്രമായി എത്തിയത്. ചലച്ചിത്രോത്സവം അടുത്തമാസം 20 മുതല്‍ 28 വരെയാണ് നടക്കുക.

നവാഗത പുരസ്‌കാരം രജത മയൂരവും പ്രശസ്തിപത്രവും 10,000,00 രൂപയുടെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ്. രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്റെ തെരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ