ബോണി കപൂര്‍ അനുചിതമായി സ്പര്‍ശിച്ചിട്ടില്ല, വീഡിയോ അനാവശ്യമായി പെരുപ്പിച്ച് കാണിക്കുന്നതാണ്: ഉര്‍വ്വശി റൗട്ടേല

ബോണി കപൂര്‍ അനുചിതമായി തന്നെ സ്പര്‍ശിച്ചിട്ടില്ലെന്ന് പ്രതികരിച്ച് ബോളിവുഡ് സുന്ദരി ഉര്‍വ്വശി റൗട്ടേല. ബോണി കപൂറിന്റെ ഒരാംഗ്യം അനാവശ്യമായി പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചതെന്നാണ് ഉര്‍വ്വശി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

“”ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി, എന്നാല്‍ ബോണി കപൂറിന്റെ ഒരാഗ്യം പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചത്. ഞാന്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു ഞങ്ങള്‍. വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആങ്കിള്‍ അത്തരത്തിലായതു കൊണ്ടാണ് ഇങ്ങനെ വൈറലായത്.”” സംഭവം നടന്ന് ഏഴു ദിവസത്തോളം തനിക്ക് നിരന്തരം കോളുകള്‍ വന്നിരുന്നതായും താരം പറയുന്നു.

നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന്‍ അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെ നിര്‍മ്മാതാവ് ബോണി കപൂര്‍ നടി ഉര്‍വ്വശി റൗട്ടേലയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് വീഡിയോ എത്തിയത്. ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ