അത്ഭുതം, അസാദ്ധ്യം..; ഇത് ഉര്‍ഫി തന്നെയോ, നടിയെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ! വീഡിയോ

വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിറയാറുണ്ട്. എന്നാല്‍ ഇത്തവണ ഉര്‍ഫിയുടെ വസ്ത്രം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വിചിത്രമായ വസ്ത്രധാരണ രീതിക്ക് പേരു കേട്ട ഉര്‍ഫി ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സല്‍വാര്‍ കമ്മീസിലാണ്. ബിക്കിനി ധരിച്ചെത്തുന്ന ദുബായ് ബീച്ചില്‍ സല്‍വാര്‍ ധരിച്ചെത്തിയ ഉര്‍ഫിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ”ഉര്‍ഫി ജാവേദ് പാരലല്‍ വേള്‍ഡില്‍” എന്ന ക്യാപ്ഷനോടെയാണ് താരം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബീച്ചില്‍ ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് മുന്നിലാണ് ഉര്‍ഫി സല്‍വാര്‍ ധരിച്ച് എത്തിയിരിക്കുന്നത്. ഉര്‍ഫി വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ, ഈ പുതിയ മേക്കോവറിനെ കുറിച്ച് നിരവധി പേര്‍ പ്രതികരണവുമായി എത്തി. ഫാഷനിലെ ഉര്‍ഫിയുടെ പുതിയ തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കുകയാണ് പലരും.

‘അത്ഭുതം, അത്ഭുതം, അത്ഭുതം’, ‘ബീച്ചില്‍ സല്‍വാര്‍ ഇട്ട് പോകും, പൊതുസ്ഥലത്ത് ബിക്കിനിയിട്ട് പോകും, അതാണ് ഉര്‍ഫി’, ‘ഇപ്പോള്‍ ഒരു പെണ്‍കുട്ടിയെ പോലെ തോന്നുന്നു’ ‘അസാധ്യം’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ചില കമന്റുകള്‍.

View this post on Instagram

A post shared by Uorfi (@urf7i)

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ