ഉപ്പും മുളകിലെയും താരങ്ങളെല്ലാം പോയി..? ബാലുവും നീലുവുമൊന്നും സീരിയലില്‍ ഇല്ലെന്ന് ആരാധകര്‍

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സീരിയലാണ് “ഉപ്പും മുളകും”. ആയിരം എപ്പിസോഡ് പിന്നിട്ടതോടെ “ലെച്ചു”വിന്റെ വിവാഹം നടത്തിയിരുന്നു. ഇതോടെ ലച്ചുവിനെ അവതരിപ്പിച്ചു കൊണ്ടിരുന്ന ജൂഹി റുസ്തഗി ഷോയില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ ബാലുവും നീലുവും അടക്കമുള്ള താരങ്ങളൊന്നും ഷോയില്‍ ഇല്ലേ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ വിവാഹം ഉണ്ടാവുമെന്നും പഠനം മുന്നോട്ട് കൊണ്ട് പോവണം എന്ന് പറഞ്ഞാണ് ജൂഹി ഉപ്പും മുളകില്‍ നിന്നും പിന്‍മാറിയത്. പിന്നീടുള്ള എപ്പിസോഡുകളില്‍ പാറുക്കുട്ടിയും അപ്രത്യക്ഷയായി. ഇതോടെ പാറുവും പോയോ എന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ 1050 എപ്പിസോഡ് മുതല്‍ “പാറമട വീട്” തന്നെ കാണിച്ചില്ല. ബാലു, നീലു, മുടിയന്‍, കേശു, ശിവാനി ഒന്നും ഈ എപ്പിസോഡില്‍ ഉണ്ടായിരുന്നില്ല.

നീലുവിന്റെ അച്ഛന്‍, ബാലുവിന്റെ അമ്മ, ചന്ദ്രന്‍, സുരേന്ദ്രന്‍, കനകം, ശങ്കരണ്ണന്‍ എന്നിവര്‍ മാത്രമേ എപ്പിസോഡില്‍ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ എപ്പിസോഡുകളില്‍ ഇവരെ ചുറ്റിപറ്റിയായിരുന്നു കഥ. സാധാരണ ബാലുവിന്റെ കുടുംബത്തിലെ സന്ദര്‍ഭങ്ങള്‍ക്കിടയിലേക്കാണ് കനകവും ചന്ദ്രനും വരാറുള്ളത്. എന്നാല്‍ മുഴുനീളം ഇവരുടെ കഥയാണ് ഇപ്പോള്‍ കാണിക്കുന്നത്. ഇതോടെ ബാലുവും പിള്ളേരും ഒന്നിച്ച് പിന്മാറിയോ എന്ന സംശയമാണ് പ്രേക്ഷകര്‍ ഉയര്‍ത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ