വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു..; പരാതിയുമായി ഉണ്ണി മുകുന്ദന്‍

തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയ വിവരം നടന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് കോള്‍ വന്നിരുന്നു. വിപിനെതിരെ ഉള്‍പ്പെടെ ജാഗ്രത വേണം എന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരങ്ങള്‍.

അതേസമയം, രണ്ട് ദിവസം മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മര്‍ദ്ദിച്ചു എന്നായിരുന്നു വിപിന്റെ ആരോപണം.

കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍ വിപിന്‍ കുമാറിന്റെ മൊഴിരേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിന്റെ ബേസ്മെന്റില്‍ വച്ചാണ് സംഭവം നടന്നത്. എന്നാല്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് വിപിന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

ഫ്ളാറ്റിലെ സിസിടിവിയില്‍ വിപിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വിപിന്‍ കുമാറിനെ തന്റെ പേഴ്സണ്‍ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”