ചോക്ലേറ്റ് റീലോഡഡ്; ഉണ്ണി മുകുന്ദന് നായികയായി നൂറിന്‍ ഷെരീഫ്

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചതയായ നൂറിന്‍ ഷെരീഫ് ഉണ്ണി മുകന്ദന്റെ നായികയാകുന്നു. ചോക്ലേറ്റ് റീടോള്‍ഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 2007 ല്‍ പൃഥ്വിരാജിനെ നായകനാക്കി ചോക്ലറ്റ് എന്നൊരു ചിത്രം പുറത്തിറങ്ങിയിരുന്നു. മൂവായിരത്തോളം പെണ്‍കുട്ടികളുടെ നടുവിലേക്ക് വരുന്ന നായകന്‍ എന്ന സാമ്യം മാത്രമേ 2007ലെ ചോക്ലേറ്റും ഈ ചോക്ലേറ്റും തമ്മിലുള്ളൂ എന്നാണ് നൂറിന്‍ പറയുന്നത്.

അമ്മു എന്ന കഥാപാത്രമായാണ് ഞാന്‍ എത്തുന്നത്. ചോക്ലേറ്റില്‍ റോമ അവതരിപ്പിച്ച ആന്‍ മാത്യു പോലെ ഒരു കഥാപാത്രമാണിത്. തമാശ കൈകാര്യം ചെയ്യുന്നതും അഭിനയിക്കാന്‍ ഒരുപാട് അവസരമുള്ളതുമായ കഥാപാത്രമാണിതെന്നും നൂറിന്‍ പറഞ്ഞു. ഉണ്ണി മുകുന്ദനെ കണ്ട സന്തോഷവും നൂറിന്‍ പങ്കുവെച്ചു. “ഈ വിഷുവിനാണ് ഉണ്ണിയേട്ടനെ ആദ്യമായി കാണുന്നത്. ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു എനിക്ക്. പക്ഷേ അദ്ദേഹം സൂപ്പര്‍കൂളായിരുന്നു. ഒരു നടനെ ആദ്യമായി കാണാന്‍ ചെയ്യുമ്പോള്‍ അങ്ങനെ ആയിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതുവരെ സ്‌ക്രീനില്‍ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ” നൂറിന്‍ പറഞ്ഞു.

https://www.instagram.com/p/BwTQT1FD995/?utm_source=ig_web_copy_link

ഉണ്ണി മുകുന്ദന്‍ അഭിമന്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ഉണ്ണി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന മാമാങ്കവും മേപ്പടിയാനും ഒരു തമിഴ് ചിത്രത്തിനും ശേഷമാകും ചോക്ലേറ്റ് ആരംഭിക്കുക.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍