മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ അണിയറ പ്രവര്‍ത്തകര്‍ ഡമ്മി ഉണ്ടയുമായി കുടുങ്ങി

മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ ഡമ്മി ബുള്ളറ്റുമായി കുടുങ്ങി. ഡമ്മി ബുള്ളറ്റു കൈവശം വെച്ച് യാത്രയ്‌ക്കെത്തിയ സിനിമ സംഘത്തെ കൊച്ചി രാജ്യാന്തര വിമാനത്താളത്തില്‍ സെക്യൂരിറ്റി തടയുകയായിരുന്നു. സുരക്ഷാവിഭാഗം സ്‌ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെടുക്കുകയായിരുന്നു.

തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴി ഛത്തിസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു സിനിമ പ്രവര്‍ത്തകര്‍. വിമാനത്താവളത്തില്‍ സ്‌ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെത്തിയിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. പൊലീസിന്റെ ആയുധ വിഭാഗം എത്തി പരിശോധിച്ചപ്പോള്‍ ആണ് ഇത് ഡമ്മി ബുള്ളറ്റ് ആണെന് തെളിഞ്ഞതോടെയാണ് സംഘത്തിന് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചത്.

https://www.facebook.com/UNDATheFilm/photos/a.290970031515388/362562384356152/?type=3&theater

വാര്‍ത്ത പുറത്തു വന്നതോടെ ഉണ്ട യുടെ ഒഫീഷ്യല്‍ പേജ് ഒരു ട്രോള്‍ രൂപത്തില്‍ ഈ വാര്‍ത്ത പങ്കു വെച്ചിട്ടുണ്ട്. ” നമ്മള്‍ പോലും അറിയാതെ അധോലോകമായി മാറിക്കഴിഞ്ഞു എന്ന ട്രോളാണ് പങ്കുവെച്ചിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ