ഓസ്‌കര്‍ എന്‍ട്രി ചിത്രത്തിന് ഇന്ത്യയില്‍ വിലക്ക്; 'സന്തോഷ്' പ്രദര്‍ശിപ്പിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

2925 ഓസ്‌കറില്‍ ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ‘സന്തോഷ്’ എന്ന ഹിന്ദി ചിത്രത്തിന് ഇന്ത്യയില്‍ വിലക്ക്. ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) തടഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ നിരവധി രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ചിത്രത്തിന്റെ ടീം ആ ആവശ്യം അംഗീകരിച്ചില്ല.

സന്ധ്യ സൂരി സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യന്‍ പൊലീസ് സേനയ്ക്കുള്ളിലെ സ്ത്രീവിരുദ്ധതയും, ഇസ്ലാമോഫോബിയയും ജാതീയതയും അഴിമതിയുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തതോടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബാഫ്ത നോമിനേഷന്‍ ഉള്‍പ്പെടെ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

എന്നാല്‍ ചിത്രത്തിലെ നിരവധി രംഗങ്ങള്‍ കട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് സിനിമയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുമെന്നതിനാല്‍ ആ ആവശ്യം അംഗീകരിച്ചില്ല എന്നാണ് സന്തോഷ് ടീം പറയുന്നത്. രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതോടെ സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.

പൊലീസുകാരനായ ഭര്‍ത്താവ് മരിച്ച സന്തോഷ് എന്ന വനിത ഒരു കോണ്‍സ്റ്റബിള്‍ ആയി പോസ്റ്റ് ചെയ്യപ്പെടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയുമാണ് സന്തോഷ് എന്ന സിനിമയുടെ രാഷ്ട്രീയം വെളിവാകുന്നത്. ”നിരാശജനകവും ഹൃദയഭേദകവുമാണ് ഈ തീരുമാനം.”

”ഈ വിഷയങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് പുതിയതാണെന്നോ മറ്റ് സിനിമകള്‍ മുമ്പ് ഉന്നയിച്ചിട്ടില്ലെന്നോ എനിക്ക് തോന്നിയിട്ടില്ല” എന്നാണ് സംവിധായിക സന്ധ്യ സൂരിയുടെ പ്രതികരണം. ഷഹാന ഗോസ്വാമിയും സുനിത രാജ്‌വാറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. മൈക്ക് ഗുഡ്റിജ്, ജെയിംസ് ബൗഷെര്‍, ബല്‍ത്താസര്‍ ഡെ ഗാനി, അലന്‍ മാക് അലക്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി