സ്‌പോര്‍ട്‌സ് ചിത്രവുമായി സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും; 'ഉദയ' ഫസ്റ്റ് ലുക്ക് പുറത്ത്

സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം “ഉദയ”യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചിരിക്കുന്ന പ്ലെയറെ തോളിലേറ്റിയതായാണ് ഫസ്റ്റ് ലുക്ക്. ഡബ്ല്യുഎം മൂവീസിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍ നിര്‍മ്മിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദയ.

മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ നടന്‍ ടിനി ടോം നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധീരജിന്റെ കഥയ്ക്ക് വിജേഷ് വിശ്വവും ധീരജ് ബാലയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

https://www.facebook.com/Mammootty/posts/10158798023002774

അരുണ്‍ ഭാസ്‌ക്കര്‍ ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതവും സുനില്‍ എസ് പിള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനുഗ്രഹീതന്‍ ആന്റണി ആണ് സുരാജ് വെഞ്ഞാറമൂടിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

സുമേഷ് ആന്‍ഡ് രമേഷ് എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടെതായി റിലീസിന് ഒരുങ്ങുന്നത്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ ചിത്രത്തിലും അമല്‍ നീരദിന്റെ പുതിയ ചിത്രത്തിലും ശ്രീനാഥ് ഭാസി വേഷമിടുന്നുണ്ട്.

Latest Stories

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം