ഗസല്‍ ഗായകര്‍ റാസാബീഗം ആദ്യമായി സിനിമയില്‍; ഗാനം പുറത്തുവിട്ട് മമ്മൂട്ടി

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെന്‍ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രശസ്ത ഗസല്‍ ഗായകരായ റാസാബീഗം പാടിയ ഗാനം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. റാസാബീഗം ആദ്യമായാണ് സിനിമക്ക് വേണ്ടി പാടുന്നത്. അവരുടെ ‘സലാം ചൊല്ലി പിരിയും മുന്‍പേ’ എന്ന ഹിറ്റ് ഗാനമാണ് സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തു.

ഇര്‍ഷാദ് അലി, സംവിധായകന്‍ എംഎ നിഷാദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, ലെന, സോഹന്‍ സീനുലാല്‍, അനുമോള്‍, ഡോണി ഡാര്‍വിന്‍, ആര്യ, കൈലാഷ്, സുധീര്‍ കരമന, മിഥുന്‍ രമേഷ്, അര്‍ഫാസ്, സുനില്‍ സുഗത, സാദിഖ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ഏറെക്കുറെ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. തമിഴിലെ പ്രസിദ്ധ ക്യാമറാമാനായ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് സിനിമാറ്റോഗ്രഫി നിര്‍വ്വഹിച്ചത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. വി. ഷാജന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചു. ഡാനി ഡാര്‍വിനും ഡോണി ഡാര്‍വിനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം