ഭക്തിഗാനം മിക്‌സ് ചെയ്ത് റാപ്പ് സോങ്, സന്താനത്തിനെതിരെ കുരുക്ക്; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ്

നടന്‍ സന്താനം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്. സന്താനത്തിന്റെതായി നാളെ തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ഡിഡി നെക്സ്റ്റ് ലെവല്‍ എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിനെതിരെയാണ് തിരുപ്പതി തിരുമല ദേവസ്ഥാനം ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ ഭാനുപ്രകാശ് റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്.

തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശ്രീ വെങ്കടേശ്വരനെ പ്രകീര്‍ത്തിക്കുന്ന പ്രശസ്ത ഭക്തിഗാനം ‘ശ്രീനിവാസ ഗോവിന്ദ’യിലെ വരികളാണ് ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

മറ്റ് മതങ്ങളിലെ ഭക്തിഗാനങ്ങള്‍ ഇത്തരത്തില്‍ റാപ്പ് ഗാനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്, എപ്പോഴും ഹിന്ദുക്കളുടെ വികാരം മാത്രം വ്രണപ്പെടുന്നത് എന്തുകൊണ്ടാണ് എന്നാണ് ഭാനുപ്രകാശ് ചോദിക്കുന്നത്. ഭക്തി ഗാനത്തിന്റെ വരികള്‍ നീക്കിയില്ലെങ്കില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് പോകുമെന്നും ഭാനുപ്രകാശ് റെഡ്ഡി അറിയിച്ചിട്ടുണ്ട്.

ഗാനത്തിലെ വരികള്‍ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അത് കലാപത്തിന് കാരണമാകുമെന്നും അതുവഴി ആളുകള്‍ക്കിടയില്‍ ഐക്യം തകരാന്‍ സാധ്യതയുണ്ടെന്നും ഭാനുപ്രകാശ് റെഡ്ഡി ആവശ്യപ്പെട്ടു. സന്താനത്തിനും നിഹാരിക എന്റര്‍ടൈന്‍മെന്റിനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

നോട്ടീസിന്റെ ഒരു കോപ്പി സെന്‍സര്‍ ബോര്‍ഡിനും അയച്ചിട്ടുണ്ട്. സിനിമകള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇത് എങ്ങനെയാണ് അവരുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്നാണ് ഭാനുപ്രകാശ് ചോദിക്കുന്നത്. എസ്. പ്രേം ആനന്ദ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഓഫ്റോ ആണ് സംഗീതം ഒരുക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ