മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിഖില; മയത്തില്‍ നോക്കെന്ന് ട്രോളന്‍മാര്‍, ഒപ്പം ഐശ്വര്യലക്ഷ്മിയും

“ദ പ്രീസ്റ്റ്” ചിത്രത്തിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സും ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ നോട്ടം ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഒരു മയത്തില്‍ ഒക്കെ നോക്കെഡെയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ട്രോള്‍ പങ്കുവെച്ച് നടിയും നിഖിലയുടെ സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.

“”ഈ ട്രോള്‍ ഞാനും ഷെയര്‍ ചെയ്യുന്നു. കൊല്ലരുത്”” എന്ന കാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്. ദ പ്രീസ്റ്റില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് നിഖില എത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് വളരെ കംഫര്‍ട്ടബിള്‍ ആണ് ഇനിയും ഒപ്പം അഭിനയിക്കണം എന്നാണ് നിഖില സൗത്ത്‌ലൈവിനോട് പ്രതികരിച്ചത്.

അതേസമയം, ഗംഭീര സ്വീകരണമാണ് ദ പ്രീസ്റ്റിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് എത്തിയത്. കേരളത്തിലെ മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിവസം തന്നെ 2.05 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ