'നിഖിലയുടെ തറവാട്ടിലെ സ്ത്രീകള്‍ കാലിന്മേല്‍ കാല് കേറ്റി ഇരിക്കാറുണ്ടോ?'; വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അടുക്കള ഭാഗത്താണ് ഭക്ഷണം കൊടുക്കാറുള്ളത് എന്ന നിഖില വിമലിന്റെ പ്രസ്താവന ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും കൊണ്ടുള്ള കമന്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

‘കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്നവരാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്’ എന്നാണ് ആക്ടിവിസ്റ്റും ഗാനരചയിതാവുമായ മൃദുലദേവി നിഖിലയെ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചത്. അഡ്വക്കേറ്റും നടനുമായ ഷുക്കൂര്‍ നിഖിലയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അസഭ്യവാക്കുകളോടെയാണ് കമന്റുകള്‍ നിറയുന്നത്.

”നിഖിലയുടെ ഒരു അഭിപ്രായം കണ്ടു, കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ കല്യാണവീട്ടിലെ ഇരിപ്പിടത്തെ കുറിച്ച്. മറുപടി തരാന്‍ ഇവിടം ഉപയോഗിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. നിഖിലയുടെ തറവാട്ടിലെ സ്ത്രീകള്‍ വാതുക്കലെ കോലായില്‍ കാലിന്മേല്‍ കാല് കേറ്റി ഇരിക്കാറുണ്ടായിരുന്നോ? നിഖിലയുടെ അച്ഛനും മുത്തച്ഛനും ഒക്കെ ഇരുന്നപോലെ. ഇല്ലല്ലോ?”

”ആ ഒരു വ്യത്യാസം മുസ്ലിം കല്യാണങ്ങളിലും ഉണ്ടെന്ന് കരുതിയാല്‍ മതി. ഈ ഫാസിസ്റ്റ് കാലത്തെ ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള യുവ നായികയ്ക്ക് ഇതിലും കടുത്ത ഉദാഹരണങ്ങളോടെ മറുപടി തരാന്‍ വയ്യാത്തോണ്ടാ ഇത്ര ലളിതമായി പറഞ്ഞ് തന്നത്” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

എന്നാല്‍ നിഖില പറഞ്ഞ വിഷയം എടുത്ത് മുസ്ലിം വിഭാഗത്തെ കളിയാക്കി കൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. അതേസമയം, ‘അയല്‍വാശി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് നിഖില കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ച് പറഞ്ഞത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ