കുട്ടിക്കാല ചിത്രത്തിന് 'വേശ്യ' എന്ന് ട്രോള്‍; മറുപടിയുമായി രശ്മിക മന്ദാന

ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. ഗീതാ ഗോവിന്ദത്തിലൂടെ മലയാളത്തിലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ രശ്മികയ്ക്ക് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിക അടുത്തിടെ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രം മോശമായ രീതിയിലുള്ള കമന്റും ട്രോളുമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്മിക.

തന്റെ കുട്ടിക്കാല ചിത്രങ്ങളാണ് രശ്മിക പങ്കുവെച്ചിരുന്നത്. എന്നാല്‍ ഇത് വെച്ച് തീര്‍ത്തും മോശമായ ട്രോളുകളാണ് പ്രചരിച്ചത്. “വേശ്യ” (Dagar) എന്നു പറഞ്ഞ പോലും ചിത്രം ട്രോള്‍ ചെയ്യപ്പെട്ടു. അധിക്ഷേപം കുടുംബത്തിനു നേര്‍ക്കു കൂടി നീങ്ങിയപ്പോള്‍ പ്രതികരണവുമായി താരം തന്നെ രംഗത്ത് വരികയായിരുന്നു.

“ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്ന ബോധ്യമുള്ളതിനാലാണോ, മോശം പ്രവണതയാണ് ഇത്. പൊതുവെ നെഗറ്റീവ് കമന്റുകളെ അവഗണിക്കാറാണ് പതിവ്. ജോലി സംബന്ധിച്ചുള്ള വിമര്‍ശനമാണെങ്കില്‍ ഞാനത് ശ്രദ്ധിക്കും. എന്നാല്‍ കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും ഞാന്‍ നല്‍കിയിട്ടില്ല.” രശ്മിക കുറിച്ചു.

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര