തൃഷയെ നായികയാക്കാന്‍ ഒരുങ്ങി നന്ദമൂരി ബാലകൃഷ്ണ; മുന്നോട്ട് വെച്ചത് വന്‍ ഡിമാന്റുകള്‍!

‘പൊന്നിയിന് സെല്‍വന്’ പിന്നാലെ തൃഷയെ നായികയാക്കാന്‍ ഒരുങ്ങി തെലുങ്കിലെ സൂപ്പര്‍ സ്റ്റാറുകളും. നന്ദമൂരി ബാലകൃഷ്ണയുടെ 108-ാം ചിത്രത്തില്‍ തൃഷയെ നായികയാക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാലയ്യയുടെ നായികയാവാന്‍ വന്‍ ഡിമാന്റുകളാണ് തൃഷ മുന്നോട്ട് വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ നായികയാവാന്‍ ഒരു കോടി രൂപയാണ് പ്രതിഫലമായി നടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നായികയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ബാലയ്യയുടെ ‘അഖണ്ഡ’ എന്ന സിനിമ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷമാണ് പുതിയ സിനിമ വരുന്നത്. അനില്‍ രവിപുഡി ആണ് സിനിമയുടെ സംവിധായകന്‍.

നേരത്തെ തെലുങ്കിലെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ആയ ചിരഞ്ജീവിയുടെ സിനിമ തൃഷ വേണ്ടെന്ന് വച്ചിരുന്നു. ‘ആചാര്യ’ എന്ന സിനിമയില്‍ നിന്നാണ് നടി പിന്‍മാറിയത്. ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിച്ച ആചാര്യ ബോക്‌സോഫീസില്‍ വലിയ പരാജയം ആയി മാറിയിരുന്നു.

തെലുങ്കില്‍ പഴയത് പോലെ സജീവമായി തൃഷ സിനിമകള്‍ ചെയ്യുന്നില്ല. എന്നാല്‍ ബാലയ്യയുടെ സിനിമയിലൂടെ നടി വീണ്ടും തെലുങ്കിലേക്ക് എത്താനാണ് സാധ്യതകള്‍. അതേസമയം, പൊന്നിയിന്‍ സെല്‍വന്‍ തൃഷയുടെ കരിയര്‍ ഗ്രാഫ് ഒന്നു കൂടി ഉയര്‍ത്തിയിരിക്കുകയാണ്. കുന്ദവൈ എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Latest Stories

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'