'സ്വവര്‍ഗരതി' എന്നാല്‍ 'ആത്മസുഖമോ'? കാതല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമര്‍ശനം!

മമ്മൂട്ടിയിലെ നടനെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് മാത്യു ദേവസി. ‘കാതല്‍’ സിനിമയ്ക്ക് രാജ്യാന്തരത്തില്‍ അടക്കം ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്.

ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവാണ് ഇതിന് കാരണം. ഹിന്ദി പതിപ്പിലെ ഒരു ഡയലോഗ് ‘സ്വവര്‍ഗരതി’യെ ‘ആത്മസുഖം’ എന്നാണ് പരാമര്‍ശിച്ചിക്കുന്നത്. ഇതിനെതിരെ ക്വിയര്‍ കമ്മ്യൂണിറ്റി രംഗത്തെത്തിയിരുന്നു.

സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയര്‍ കമ്മ്യൂണിറ്റി പ്രൈമിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചൊവ്വാഴ്ച രാവിലെ പ്രൈം വീഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവര്‍ത്തിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സിനിമയിലെ 74-ാം മിനിറ്റിലെ ഒരു രംഗത്തില്‍, ‘സ്വവര്‍ഗരതി’ എന്ന സബ് ടൈറ്റില്‍ ഉണ്ടായിരുന്നിട്ടും, സംഭാഷണത്തില്‍ ‘ആത്മസുഖം’ എന്നാണ് പരാമര്‍ശിക്കുന്നത്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് കാതലിന് ലഭിക്കുന്നത്.

സ്വവര്‍ഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്ക് ടൈംസ് വരെ രംഗത്തെത്തിയിരുന്നു. നടന്‍ സുധി കോഴിക്കോടിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി