ഫഹദ് - അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് റിലീസ് നീട്ടിവെച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ റിലീസ് ഡേറ്റ് മാറ്റി. വേനലവധി കണക്കാക്കി ഏപ്രിലിലോ മറ്റോ റിലീസ് ചെയ്യാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, ഷൂട്ടിംഗ് നീണ്ടു പോയതു കൊണ്ടും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീരാന്‍ സാധ്യതയില്ലാത്തത് കൊണ്ടും റംസാന്‍ സമയത്തേക്ക് റിലീസ് നീട്ടാനാണ് പദ്ധതി. റിലീസ് തിയതി സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെങ്കിലും റംസാന്‍ റിലീസ് ആയിട്ടായിരിക്കും ട്രാന്‍സ് എത്തുക.

ജനുവരി അവസാനത്തോടെയായിരിക്കും ട്രാന്‍സിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിക്കുക.

ഉസ്താദ് ഹോട്ടലിന് ശേഷം ഏതാണ്ട് അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനത്തിലേക്ക് മടങ്ങി എത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. റസൂല്‍ പൂക്കുട്ടി, വിന്‍സെന്റ് വടക്കന്‍, അമല്‍ നീരദ് തുടങ്ങിയ മികച്ച ടീമാണ് ട്രാന്‍സിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയശേഷമാണ് കൊച്ചിയിലെ ഷൂട്ടിംഗിന്റെ ഷെഡ്യൂള്‍ എന്നാണ് വിവരം.

നേരത്ത ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ച ഉയര്‍ത്തിയിരുന്നു. ട്രാന്‍സ് ഫസ്റ്റ്‌ലുക്കില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നിഗൂഢതകളായിരുന്നു സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചയില്‍ കേന്ദ്രബിന്ദുവായത്. വിനായകന്‍, സൗബിന്‍ സാഹിര്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭആസി. അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്