കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം സൂപ്പർ താരം യഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടോക്സിക്’ ചിത്രീകരണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ സിനിമകളുടെ സംവിധായികയും ദേശീയ പുരസ്കാര ജേതാവായ ഗീതു മോഹൻദാസ് ആണ് ചിത്രം
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

‘എ ഫെയറി ടെയ്ൽസ് ഫോർ ഗ്രോൺ അപ്പ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. കെ. വി. എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം യാഷിന്റെ സഹോദരിയായി ചിത്രത്തിൽ കരീന കപൂർ എത്തുന്നുവെന്ന വാർത്തകൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം കരീന ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കരീനയ്ക്ക് പകരം നയൻതാര ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ