തല്ലുമാലയിലെ ''ണ്ടാക്കിപ്പട്ട്'' വീഡിയോ ഗാനം പുറത്ത്

ടൊവിനോയും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷങ്ങളിലെത്തുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രം ‘തല്ലുമാല’ ഓഗസ്റ്റ് 12 തീയേറ്ററുകളില്‍ എത്തുകയാണ്്. ഇപ്പോള്‍ വളരെ രസകരമായ ”ണ്ടാക്കിപ്പട്ട്” പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഷൈന്‍ ടോം ചാക്കോയുടെ ഡാന്‍സും വീഡിയോയില്‍ കാണാം. മണവാളന്‍ വസിം എന്ന കഥാപാത്രം ആയി ആണ് ടൊവിനോ തോമസ് എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രമാണ് കല്യാണി പ്രിയദര്‍ശന്റേത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദാണ്. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക്-വിഷ്ണു വിജയ്, എഡിറ്റര്‍-നിഷാദ് യൂസഫ്, ആര്‍ട്ട്-ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവരാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ