പറഞ്ഞത് പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍, പിന്നില്‍ രാഷ്ട്രീയ അജണ്ട? 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്!

തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ടൊവിനോ തോമസ് ചിത്രം ‘നരിവേട്ട’യ്ക്ക് റീ സെന്‍സറിങ്. ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ അടക്കം മുത്തങ്ങ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് സിനിമ റീ സെന്‍സറിങ്ങിലേക്ക് പോകുന്നത്. ഇതോടെ ഏതെങ്കിലും രാഷ്ട്രീയ താത്പര്യത്തെ തുടര്‍ന്നാണോ റീ സെന്‍സറിങ് നടക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ചിത്രം 15 കോടിയിലേറെ കളക്ഷന്‍ ആഗോള ബോക്സ് ഓഫീസില്‍ നേടിയിരുന്നു.

‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവച്ചത്. സുരാജ് വെഞ്ഞാറമ്മൂടും തമിഴ് സംവിധായകനും നടനുമായ ചേരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്.

സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും, ചേരന്‍ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം വിജയ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ