അന്വേഷണത്തിൽ വഴിത്തിരിവാകാം ; ടൊവിനോ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാർവിൻ കുര്യാകോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്‍റെ ഷൂട്ടിങ്ങ് ഡിസംബറിൽ ആരംഭിക്കാനിരിക്കുകയാണ് അഭിനേതാക്കളെ തേടുന്നത്.

പ്രതികൾ-കൂട്ടുപ്രതികൾ, സാക്ഷികൾ, മേലുദ്യോഗസ്ഥൾ, സംശയാസ്പദ മുഖങ്ങൾ, കാമുകന്മാർ, മഹിളകൾ, കുട്ടികൾ തുടങ്ങി ഇരുപതിനും അമ്പത്തി അഞ്ചിനും ഇടയിൽ പ്രായമുള്ളവർക്കുള്ളതാണ് അവസരം. ചായപ്പീടിക ചർച്ചകളിൽ അഭിനേതാക്കളാകാൻ പ്രായപരിധിയില്ലെന്നും ചിത്രത്തിൻ്റെ കാസ്റ്റീങ്ങ് പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിൽ എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രമായാണ് ടൊവിനോ  എത്തുന്നത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന കാപ്പയ്ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.

ജിനു വി എബ്രഹാം ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. ശബരിയാണ് ചിത്രത്തിൻറെ പിആർഒ. ഷൈജു ശ്രീധരനാണ് എഡിറ്റർ.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ