തുടക്കത്തില്‍ തന്നെ ബോക്‌സ് ഓഫീസ് ബോംബ്! ഒരു മാസം പിന്നിടും മുമ്പെ 'ഐഡന്റിറ്റി' ഒ.ടി.ടിയില്‍; റിലീസ് തിയതി പുറത്ത്

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നാണ് ഐഡന്റിറ്റി. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും അനസ് ഖാനും ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായതോടെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുകയാണ്. ജനുവരി 2ന് തിയേറ്ററിലെത്തിയ ചിത്രം ഈ മാസം തന്നെ ഒ.ടി.ടിയില്‍ എത്തും.

ജനുവരി 31ന് ചിത്രം സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും. ആദ്യ ദിനം മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും 18 കോടിയോളം രൂപ മാത്രമേ നേടാനായിട്ടുള്ളു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ റോയി സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ഐഡന്റിറ്റിയുടെ കഥ സഞ്ചരിക്കുന്നത് ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ്. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും വിനയ് റായിയുടെ അലന്‍ ജേക്കബും നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ