അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര തിളക്കത്തില്‍ ടൊവിനോ തോമസ്; സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരം

അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര തിളക്കത്തില്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരത്തിനാണ് ടൊവിനോ അര്‍ഹനായത്. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ചുകൊണ്ട് താരം ഇന്‍സ്റ്റാഗ്രാമില്‍ സന്തോഷം അറിയിച്ചിട്ടുണ്ട്.

നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനയത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം. ഇന്ത്യയില്‍ നിന്നുള്ള അഭിനേതാവ് ഭുവന്‍ ബാമും മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷന് ടൊവിനോ തോമസിനൊപ്പം ഇടം പിടിച്ചിരുന്നു.

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് 2018 എവരിവണ്‍ ഈസ് എ ഹീറോ. മികച്ച ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ ചിത്രം നോമിനേഷന്‍ നേടിയിരുന്നു. 200 ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമ കൂടിയാണ് 2018. ചിത്രത്തില്‍ ടൊവിനോയെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയവരും വേഷമിട്ടിരുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ