'ഇതാണ് മലയാള സിനിമ', ഓണം കളറാക്കാൻ ടൊവിനോ, പെപ്പെ, ആസിഫ് അലി; യുവതാരങ്ങളുടെ വീഡിയോ വൈറല്‍

ടൊവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവർ അവരുടെ ഓണറിലീസ് ചിത്രങ്ങൾ പ്രമോട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഇറങ്ങുന്ന ചിത്രങ്ങളെ പ്രമോട്ട് ചെയ്താണ് താരങ്ങൾ വീഡിയോ ഇറക്കിയിരിക്കുന്നത്. എന്തായാലും യുവതാരങ്ങളുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

വീഡിയോയില്‍ ടൊവിനോയുടെ ചിത്രം എആര്‍എമ്മിന് വേണ്ടി പെപ്പെയും, ആസിഫ് അലിയുടെ ചിത്രം കിഷ്കിന്ദകാണ്ഡത്തിന് വേണ്ടി ടൊവിനോയും, ആന്‍റണി വര്‍ഗ്ഗീസിന്‍റെ കൊണ്ടല്‍ ചിത്രത്തിനായി ആസിഫ് അലിയും പ്രേക്ഷകരോട് അഭ്യര്‍ത്ഥന നടത്തുകയാണ്. ടൊവിനോയും ആന്‍റണി വര്‍ഗ്ഗീസും ഒന്നിച്ച് എത്തുമ്പോള്‍ ആസിഫ് വീഡിയോ കോളിലാണ് ചേരുന്നത്.

ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്, മിന്നിച്ചേക്കണേ എന്നാണ് ടൊവിനോ വീഡിയോ ഷെയര്‍ ചെയ്തിട്ട കമന്‍റ്. എആര്‍എം കിഷ്കിന്ദകാണ്ഡം എന്നീ ചിത്രങ്ങള്‍ സെപ്തംബര്‍ 12നും, കൊണ്ടല്‍ സെപ്തംബര്‍ 13നുമാണ് എത്തുന്നത്. എആര്‍എ വിഷ്വല്‍ ട്രീറ്റാണെന്നും എല്ലാവരും തീയറ്ററില്‍ നിന്നും ആസ്വദിക്കണമെന്നാണ് പെപ്പെ പറയുന്നത്. അതിന് പിന്നാലെ കിഷ്കിന്ദകാണ്ഡം ഒരു ഇന്‍റന്‍സ് ത്രില്ലറാണെന്നും അതിന്‍റെ ട്രെയിലര്‍ അടക്കം അതിന്‍റെ സൂചന നല്‍കുന്നുവെന്നും തീയറ്ററില്‍ കാണണമെന്ന് ടൊവിനോ പറയുന്നു.

ഇതിന് പിന്നാലെയാണ് ആസിഫ് അലി കൊണ്ടിലിനെക്കുറിച്ച് പറയുന്നത്. ട്രെയിലറിലെ അവസാന രംഗം മതി ഈ ചിത്രം കാണാന്‍. എആര്‍എം കൊണ്ടല്‍ തന്‍റെ ഓണം വാച്ച് ലിസ്റ്റിലുള്ള ചിത്രങ്ങളാണെന്നും ആസിഫലി പറയുന്നു. എന്തായാലും താരങ്ങള്‍ ഒരുമിച്ച് തമ്മില്‍ തമ്മിൽ ചിത്രങ്ങൾ പ്രമോഷന്‍ ചെയ്തത് വന്‍ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്‍റെ സന്തോഷം കമന്‍റ് ബോക്സിലും കാണാം. ‘ഇതാണ് നമ്മുടെ മോളിവുഡ്’ എന്നാണ് വന്നിരിക്കുന്ന ഒരു കമന്‍റ്, ‘ഇതാണ് മാതൃകയാക്കേണ്ടത് മുന്ന് സിനിമകൾക്കും വിജയാശംസകൾ’ എന്നാണ് മറ്റൊരു കമന്‍റ്.  ‘ഇതാണ് മലയാള സിനിമ’ എന്നാണ് മറ്റൊരു കമന്റ്.

അതേസമയം കാടും നിഗൂഢതയുമായി ഓണം റിലീസായി എത്തുന്ന ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡം’ ഇന്ന് തീയേറ്ററുകളിലേക്ക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്. രഹസ്യങ്ങള്‍ ഒളിപ്പിച്ച് നിഗൂഢത നിറച്ചാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലെ വാനര ലോകം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ടിബറ്റന്‍ വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗാനം എന്നതും മറ്റൊരു പ്രത്യേകതയാണ്. ജോബ് കുര്യനും ജെ’മൈമയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ശ്യാം മുരളീധരന്റെ വരികള്‍ക്ക് മുജീബ് മജീദ് സംഗീതം പകര്‍ന്നത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി