പല ലൊക്കേഷനുകളിലും വെച്ച് പീഡിപ്പിച്ചു; തെന്നിന്ത്യൻ ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ പരാതിയുമായി 21-കാരി

പ്രശസ്ത തെന്നിന്ത്യൻ ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 21-കാരി രംഗത്ത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ ഡാൻസ് കോറിയോഗ്രാഫറായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് (ജാനി മാസ്റ്റർ) 21 കാരി റായ്‌ദുർഗ് പൊലീസിൽ പരാതി നൽകിയത്. പല ലൊക്കേഷനുകളിലും വെച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി.

സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ നസ്രിങ്കിയിലുള്ള വീട്ടിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. 21 കാരിയുടെ പരാതിയിൽ റായ്‌ദുർഗ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി.

അതേസമയം കേസിന്റെ തുടരന്വേഷണത്തിനായി റായ്‌ദുർഗ് പൊലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറി. മുൻപും ജാനി മാസ്റ്ററിന് എതിരെ പൊലീസിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. 2024 ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് നർത്തകനായ സതീഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രംഗത്തെത്തിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി