കാത്തിരിപ്പിന് ഒടുവില്‍ പ്രേക്ഷകരിലേക്ക്; കിംഗ് ഫിഷിന്റെ റിലീസ് പ്രഖ്യാപിച്ചു

അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന കിങ് ഫിഷിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.നീണ്ട കാത്തിരിപ്പിന് ശേഷമാണ് കിങ് ഫിഷ് തിയറ്ററുകളിലേക്കെത്തുന്നത്. ചിത്രം ഓഗസ്റ്റില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അനൂപ് മേനോന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പത്മക്ക് ലഭിച്ച ഉജ്ജ്വല വരവേല്‍പ്പിന് ശേഷം ഓഗസ്റ്റില്‍ കിങ് ഫിഷ് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണെന്ന് അനൂപ് മേനോന്‍ പറഞ്ഞു. ചിത്രത്തിലെ ‘എന്‍ രാമഴയില്‍…’ എന്ന ഗാനവും താരം പങ്കുവെച്ചു. അനൂപ് മേനോനെ കൂടാതെ രഞ്ജിത്ത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. രഞ്ജിത് അവതരിപ്പിക്കുന്ന ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിനില്‍ക്കുന്ന നിഗൂഢതകളെ കേന്ദ്രീകരിച്ചാണ് സിനിമ.

ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മിക്കുന്നത്.നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. സംഗീതം രതീഷ് വേഗ. പശ്ചാത്തല സംഗീതം ഷാന്‍ റഹ്‌മാന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ