ഫുക്രു നായകനാകുന്ന ടിക്ടോക്ക് താരങ്ങളുടെ തല്ലുംമ്പിടി; ട്രെയിലര്‍

ടിക്ടോക്ക് താരങ്ങളെ അണിനിരത്തി പ്രജിന്‍ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുംമ്പിടി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫുക്രു ഉള്‍പ്പടെ ടിക്ടോക്കിലൂടെ പ്രശസ്തരായ പതിനഞ്ചോളം താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. പി സിനിമാസിന്റെ ബാനറില്‍ സജിത അജിത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പ്രജിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് സോഷ്യല്‍ മീഡിയാ താരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നതെന്ന് പ്രജിന്‍ പ്രതാപ് പറഞ്ഞു. ഫുക്രുവിനു പുറമേ ടിക്ക് ടോക്കിലെ താരങ്ങളായ റാഫി, പ്രബിന്‍, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഷിനൂബ് ആണ് ഛായാഗ്രഹണം. സംഗീതം സുമേഷ് പരമേശ്വരന്‍. ഗാനരചന അജീഷ് ദാസന്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ നിര്‍വഹിക്കുന്നു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി