പാസത്തെ മാറ്റി നിര്‍ത്താനാവില്ല; തമ്മില്‍ ഭേദം തുനിവോ? വാരിസോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവസങ്ങളായി വിജയ്-അജിത്ത് സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ക്ലാഷ് റിലീസ് ആയി സിനിമ എത്തിതോടെ ഫാന്‍സുകാര്‍ തമ്മില്‍ അടി ഇടി പൂരമായി. എന്നാല്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്നത് പോലെയാണ് സിനിമകളുടെ അവസ്ഥ. ‘തുനിവ്’ വച്ച് നോക്കിയാല്‍ ‘വാരിസ്’ ആണ് കുറച്ച് ഭേദം എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

നല്ല മൂന്ന് സിനിമകള്‍ക്ക് ശേഷം സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംവിധായകന്‍ ആണ് എച്ച് വിനോത്. ‘നേര്‍കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോതും അജിത്തും ഒന്നിച്ച സിനിമയാണ് തുനിവ്. ഫാമിലി പാസത്തില്‍ നിന്ന് നാട്ടുകാരോടുള്ള പാസത്തിലേക്ക് മാറി എന്ന നല്ല പോയിന്റ് എടുത്താലും ആ മാറ്റത്തിന് ഇടക്ക് ലോജിക്കിനെ സംവിധായകന്‍ പാടെ മാറ്റി വയ്ക്കുന്നുണ്ട്. നൂറ് വെടി വച്ചാലും നായകന് കൊള്ളരുത്. കൊണ്ടാലും മരിക്കരുത്. മരിക്കാന്‍ ആയാലും കാട്ടില്‍ ആരേലും രക്ഷിക്കാന്‍ വേണം…

തുടങ്ങി 90സ് മുതല്‍ തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ സംവിധായകന്‍ 2023ലും എടുത്തു ഉപയോഗിച്ചപ്പോള്‍ ആരാധകര്‍ക്ക് പോലും അരോചകമായി തോന്നിയിട്ടുണ്ട്. വിജയ് മാനത്ത് ഫൈറ്റ് ചെയ്തപ്പോള്‍ പകരം തല വെള്ളത്തില്‍ കിടന്ന് മറ്റൊരു ട്രിക്കും കാണിക്കുന്നുണ്ട്. പടം അത്ര വലിയ സംഭവമായി തോന്നില്ലെങ്കിലും അജിത്തിന്റെയും മഞ്ജു വാര്യരുടെയും പെര്‍ഫോമന്‍സ് ആണ് സിനിമയുടെ ഹൈലൈറ്റ്. കാര്യമായ ട്വിസ്‌റ്റോ സസ്‌പെന്‍സോ ആദ്യ പകുതിയില്‍ പറയുന്നില്ല. വലിമൈയില്‍ കിട്ടാത്ത ഒരു സ്വാഗ് പ്രേക്ഷകര്‍ക്ക് തുനിവില്‍ കിട്ടും. എങ്കിലും ‘തീരന്‍’ ലെവലില്‍ ഒരു പടം എച്ച് വിനോതിന് പിന്നീട് തരാന്‍ സാധിച്ചില്ലല്ലോ എന്ന നിരാശ പ്രേക്ഷകരില്‍ പലരും പ്രകടിപ്പിക്കുന്നുണ്ട്.

തുനിവ് അവിടെ നിക്കട്ടെ, ഇനി വാരിസ് എടുത്ത് നോക്കുകയാണെങ്കില്‍ ഒരല്‍പം ‘പാസം’ കൂടിപ്പോയോ? ഇമോഷണലി കണക്റ്റ് ആക്കി നല്ല രീതിയില്‍ ആക്ഷന്‍ സീന്‍സ് പ്ലെയ്‌സ് ചെയ്തിരുന്ന സംവിധായകനാണ് വംശി പൈഡിപ്പള്ളി. കത്തി സീനുകള്‍ ആണെങ്കില്‍ കൂടി അത് ആസ്വദിക്കാന്‍ ആകുന്ന വിധത്തില്‍ ക്രിയേറ്റ് ചെയ്ത് വയ്ക്കാറുണ്ട് ഈ സംവിധായകന്‍. എന്നാല്‍ വിജയ്‌യുടെ ആക്ഷന്‍ സീനുകള്‍ ആരാധകര്‍ക്ക് പോലും പലപ്പോഴും ‘കലങ്ങീല്ല’ പരുവത്തിലായി. വാരിസിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോഴെ അതിന്റെ സ്റ്റോറി ഒരു പരിധിവരെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.

തെലുങ്കില്‍ സ്ഥിരമായി വരുന്ന റിച്ച് കുടുംബം, അന്യനായി നില്‍ക്കുന്ന നായകന്‍, അച്ഛന്റെ സ്വത്ത് ഏറ്റെടുക്കുന്ന നായകന്‍, അങ്ങനെ സ്ഥിര ഫോര്‍മാറ്റില്‍ ഒരുക്കിയ വാച്ചബിള്‍ ആയ ഒരു വിജയ് ചിത്രം. പിന്നെ പാസവും പ്രേമവും ഇല്ലാത്ത ഫാമിലി എന്റര്‍ടെയ്‌നര്‍ ഇല്ലാലോ… ശരത് കുമാറിന്റെ പെര്‍ഫോമന്‍സിന് പലരും കൈയ്യടിക്കുന്നുണ്ട്. സിനിമയുടെ ദൈര്‍ഘ്യ കൂടുതല്‍ കൊണ്ട് ഖുശ്ബുവിന്റെ കഥാപാത്രത്തെ കട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ തുനിവും വാരിസും കണ്ടാല്‍ ഭേദം വാരിസ് ആണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

ഫാമിലി ഓഡിന്‍സിന്റെയും, മറ്റ് പ്രേക്ഷകരുടെയും വീക്‌നെസ്സായ പാസവും മസാലയും ചേര്‍ത്ത് പടമുണ്ടാക്കി പൊങ്കല്‍ ഫെസ്റ്റിവല്‍ റിലീസ് നടത്തി കളക്ഷന്‍ നേടുക എന്ന മേക്കേഴ്‌സിന്റെ ഉദ്ദേശം ഏതായാലും തുനിവും വാരിസും നടപ്പാക്കും. തമിഴ്‌നാട്ടില്‍ ഈ ഫോര്‍മുലയില്‍ ഇറങ്ങി ആവറേജ് അഭിപ്രായം നേടി ബ്ലോക്ക് ബസ്റ്ററായ സിനിമകള്‍ ഇഷ്ടം പോലെയുണ്ട്. അജിത്തിന്റെ തന്നെ ‘വിശ്വാസം’, കാര്‍ത്തിയുടെ ‘കടയ്കുട്ടി സിങ്കം’ എന്നീ സിനിമകള്‍ അതിന് ഉദാഹരണമാണ്.

ഇവിടെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. സിനിമകളെ കീറിമുറിക്കാതെ, പുതുമ നോക്കാതെ, നിഷ്‌കളങ്കമായി സിനിമയെ സമീപിക്കുന്ന വളരെ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയക്ക് പുറത്തുണ്ട്. അവരുടെ അഭിപ്രായങ്ങളാണ് എപ്പോഴും മിറാക്കിള്‍ സൃഷ്ടിക്കുന്നത്. അവരെ സംബന്ധിച്ച് പൊങ്കലിന് എത്തിയ രണ്ട് കിടു പടങ്ങളാണ് വാരിസും തുനിവും. എങ്കിലും ഒരു കാര്യം ചോദിക്കാതെ വയ്യ ലോജിക് എവിടെയാണ്?

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്